വേനലവധിക്കാല ഉല്ലാസയാത്രകളുമായി കെഎസ്ആർടിസി
1283026
Saturday, April 1, 2023 12:16 AM IST
പെരിന്തൽമണ്ണ: ഏപ്രിൽ, മേയ് മാസങ്ങളിലെ വേനലവധിക്കാലം അടിച്ചു പൊളിക്കാൻ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി. ജില്ലയിലെ നാലു ഡിപ്പോകളിൽ നിന്നായി നടത്തുന്നത് 59 ഉല്ലാസ യാത്രകൾ. ഈ ഇനത്തിൽ വലിയൊരു വരുമാനം കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് കോവിഡ് കാലത്തിനു ശേഷം കെഎസ്ആർടിസി നടത്തിയ ഉല്ലാസ യാത്രകളെല്ലാം വിജയകരമായിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പുതിയ യാത്രാ പാക്കേജുകൾ ഒന്നിച്ച് ഒരുങ്ങുന്നത്. ജില്ലയിൽ കെഎസ്ആർടിസി ഇത്രയേറെ യാത്രകൾ ഒരേ സമയം നടത്തുന്നത് ഇതാദ്യം. മലപ്പുറം ഡിപ്പോയിൽ നിന്ന് അടുത്ത മാസം രണ്ട്, എട്ട്, ഒൻപത്, 14, 15, 16, 22, 23, 26, 29, 30 തീയതികളിൽ വിവിധ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്രയുണ്ട്. മേയ് മാസത്തിൽ ഒന്ന്, മൂന്ന്, ഏഴ്, 10, 13, 14, 17, 21, 24, 28,31 തീയതികളിലും യാത്രയുണ്ട്. ചില ദിവസങ്ങളിൽ ഒന്നിലേറെ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്രകളുമുണ്ട്.
അതിരപ്പിള്ളി, മലക്കപ്പാറ, വാഗമണ്‍, കുമരകം, മാമലക്കണ്ടം, വയനാട്, കാന്തല്ലൂർ, മറയൂർ, എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. വാഗമണ്‍, കുമരകം, മാമലക്കണ്ടം, മൂന്നാർ, കാന്തല്ലൂർ, മൂന്നാർ എന്നിവ രണ്ടു ദിവസത്തെ യാത്രകളാണ്. മറ്റു യാത്രകളെല്ലാം രാവിലെ തിരിച്ച് രാത്രിയിൽ മടങ്ങിയെത്തും വിധമാണ്. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് ഏപ്രിലിൽ രണ്ട്, ഒൻപത്, 16, 23, 26, 27,30 തീയതികളിലും മേയ് മാസത്തിൽ ഒന്ന്, ഏഴ്, 13,14, 21, 28 തീയതികളിലും യാത്ര പോകുന്നുണ്ട്. മലക്കപ്പാറ, വയനാട്, മൂന്നാർ, കണ്ണൂർ, നെല്ലിയാന്പതി, കൊച്ചി എന്നീ യാത്രകൾക്കാണ് പെരിന്തൽമണ്ണ ഒരുങ്ങുന്നത്. ഇതിൽ മൂന്നാറിലേത് മാത്രം രണ്ട് ദിവസയാത്രയാണ്.നിലന്പൂർ ഡിപ്പോയിൽ നിന്ന് ഏപ്രിൽ 16ന് വയനാട്, 23ന് വാഗമണ്‍, 26ന് കുമരകം, 30ന് മൂന്നാർ, മേയ് മാസത്തിൽ ഒന്നിന് നെല്ലിയാന്പതി, ഏഴിന് വയനാട്, 13ന് ഇടുക്കി വാഗമണ്‍, 14ന് വയനാട്, 20ന് മൂന്നാർ, 21ന് നെല്ലിയാന്പതി, 28ന് കുമരകം എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. പൊന്നാനി ഡിപ്പോയിൽ നിന്ന് ഏപ്രിൽ 16ന് വയനാട്, 23ന് കണ്ണൂർ, 26ന് വയനാട്, 30ന് വാഗമണ്‍, മേയ് ഒന്നിന് മലന്പുഴ, ഏഴിന് നിലന്പൂർ, 13ന് മലന്പുഴ, 14ന് വാഗമണ്‍, 21ന് കണ്ണൂർ, 28ന് വയനാട് എന്നിങ്ങനെയാണ് യാത്രകൾ.