ഗ്രോബാഗുകളും പച്ചക്കറിതൈകളും വിതരണം ചെയ്തു
1283017
Saturday, April 1, 2023 12:16 AM IST
പെരിന്തൽമണ്ണ: സൈമണ് ബ്രിട്ടോ സ്മാരക സാന്ത്വന കേന്ദ്രത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ തിരിനന സന്പ്രദായത്തിൽ 100 ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി കൃഷി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അന്പിളി ഗ്രോ ബാഗിൽ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗണ്സിലർ മുഹമ്മദ് ഹനീഫ, സാന്ത്വനകേന്ദ്രം കോ-ഓർഡിനേറ്റർ സലീം കിഴിശ്ശേരി, കൃഷി ഓഫീസർ രജിന വാസുദേവൻ, കൃഷി അസിസ്റ്റന്റ് രാജീവ്, ബഡ്സ് സ്കൂൾ സ്പെഷൽ എഡ്യുക്കേറ്റർ മിത, ഹോർട്ടികൾച്ചർ കോ-ഓർഡിനേറ്റർ സുരേഷ് ബാബു, കദീജ, കാർത്തിക്ക് കേനല്ലാട്ടിൽ എന്നിവർ പങ്കെടുത്തു.