മങ്കടയിൽ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
1282710
Friday, March 31, 2023 12:01 AM IST
മങ്കട: മങ്കട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. ചേരിയം മിനി സ്റ്റേഡിയത്തിലാണ് ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിച്ചത്.
ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലും ഈ വർഷം വ്യായാമ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. അസ്ഗർഅലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾകരീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റുമൈസ കുന്നത്ത്, മെംബർമാരായ മുസ്തഫ കളത്തിൽ, വാസുദേവൻ, അബ്ദുസലാം, സ്കൂൾ പിടിഎ പ്രസിഡന്റ് നൗഷാദ് എന്ന കുട്ടിപ്പ, അൻവർ, ബഷീർ, മുസ്തഫ കളത്തിൽ, മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.