മഞ്ചേരിയിൽ ബയോബിൻ വിതരണം ചെയ്തു
1282707
Friday, March 31, 2023 12:01 AM IST
മഞ്ചേരി: ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിച്ച് നഗരസഭയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബയോബിന്നുകൾ വിതരണം ചെയ്തു. നഗരസഭയിൽ 2022 - 2023 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നഗരസഭ കാര്യാലയത്തിൽ നടന്ന ബയോബിൻ വിതരണം ചെയർപേഴ്സണ്‍ വി.എം സുബൈദ ഉദ്ഘാടനം ചെയ്തു.
50 വാർഡുകളിലായി 175 ഗുണഭോക്താക്കൾക്കാണ് ബയോബിൻ വിതരണം ചെയ്തത്. അടുത്ത വർഷം കൂടുതൽ ആളുകൾക്ക് ഇവ വിതരണം ചെയ്യുമെന്ന് ചെയർപേഴ്സണ്‍ പറഞ്ഞു. വൈസ്ചെയർമാൻ വി.പി ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ മരുന്നൻ മുഹമ്മദ്, ടി.എം നാസർ, സി. സക്കീന, വല്ലാഞ്ചിറ ഫാത്തിമ, ജസീനാബി അലി, കൗണ്‍സിലർമാരായ എൻ.കെ ഖൈറുന്നിസ, സുലൈഖ നൊട്ടിത്തൊടി, അഷ്റഫ് കാക്കേങ്ങൽ, ഹുസൈൻ മേച്ചേരി, അബ്ദുൾ അസീസ്, എ.വി സുലൈമാൻ, സലീന, സജിതവിജയൻ, ഷറീന ജൗഹർ, ഹെൽത്ത് സൂപ്പർവൈസർ പി.അബ്ദുൾ ഖാദർ, ഹെൽത്ത് ഇൻസ്പെക്ടർ സി.എസ് ബിജു, ജെപിഎച്ച്എൻ ഉഷ എന്നിവർ പ്രസംഗിച്ചു. ബയോബിൻ ഉപയോഗ രീതി അധികൃതർ ഗുണഭോക്താക്കൾക്ക് വിശദീകരിച്ചു.