പാതിരമണ്ണ : എംഎസ്എഫിന്റെ നേതൃത്വത്തിൽ പറവകൾക്കൊരു നീർക്കുടം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുക്കുൽസു നിർവഹിച്ചു.
പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് മുബഷിർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസക്കുട്ടി, വാർഡ് മെംബർ ഫാതിമത്ത് സുഹ്റ, ചക്കച്ചൻ കരീം, മങ്കട മണ്ഡലം എംഎസ്എഫ് വൈസ് പ്രസിഡന്റ് ലത്തീഫ് അസ്ലം, സെക്രട്ടറി യാസർബിൻ നാസർ, പഞ്ചായത്ത് എംഎസ്എഫ് ജനറൽ സെക്രട്ടറി ഹാഫിസ് അഹമ്മദ്, വൈസ് പ്രസിഡന്റ് അബു സിനാൻ തുടങ്ങിയവർ സംബന്ധിച്ചു.