തുവൂരിൽ കളക്ഷൻ ഫെസിലിറ്റി സെന്റർ പ്രവർത്തനം തുടങ്ങി
1281919
Tuesday, March 28, 2023 11:42 PM IST
കരുവാരകുണ്ട്: തുവൂർ ഗ്രാമപഞ്ചായത്തിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ പ്രവർത്തനം തുടങ്ങി.ഗ്രാമപഞ്ചായത്ത് രണ്ട് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ തെക്കുംപുറത്താണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. എ.പി.അനിൽകുമാർ എംഎൽഎ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിൽ ഹരിത കർമ സേനയുടെ പ്രവർത്തനം ഉൗർജിതമാക്കുന്നതിനും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിക്കുന്നതിനും വേണ്ടിയാണ് എംസിഎഫ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജ്യോതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.പി.ജസീറ, വൈസ് പ്രസിഡന്റ് ടി.എ.ജലീൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ലത്തീഫ്, എൻ.പി.നിർമല, കെ.സുബൈദ, പഞ്ചായത്ത് സെക്രട്ടറി കെ.അബ്ദുൾ ശുക്കൂർ, കെ.കെ.സുരേന്ദ്രൻ, കളത്തിൽ കുഞ്ഞാപ്പു ഹാജി വി.പി.മിനി, മുഹമ്മദ് അബ്ദുൾ മുനീർ കുരിക്കൾ, കെ.മുനീറ, നീലിയോട്ടിൽ രജനി, സുജാത ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.