കൊളത്തൂർ സ്കൂൾ പത്രം പുറത്തിറക്കി
1281911
Tuesday, March 28, 2023 11:41 PM IST
കൊളത്തൂർ: നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെആർസി യൂണിറ്റ് പുറത്തിറക്കിയ ’നാഷണൽ വോയ്സ്’ പത്രത്തിന്റെ പ്രകാശനം മാധ്യമ പ്രവർത്തകൻ കൊളത്തൂർ മണികണ്ഠൻ എൽപി സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. സുധീറിന് നൽകി നിർവഹിച്ചു. ഒരു വർഷം സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളാണ് നാലു പേജ് പത്രത്തിൽ ഇടം പിടിച്ചിരിക്കുന്നത്. പിടിഎ പ്രസിഡന്റ് കെ.ടി.എ മജീദ് അധ്യക്ഷത വഹിച്ചു. എൻഎംഎംഎസ് നേടിയ അപർണാ ലക്ഷ്മിക്ക് കെ.കെ.സുധീർ മെമന്‍േറാ നൽകി ആദരിച്ചു. പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി എച്ച്എം കെ.പി. ബിനൂപ്കുമാർ, എംപിടിഎ പ്രസിഡന്റ് പി.പി. നിഖില, പിടിഎ മെംബർ എം.കെ. ഷാനിബ, സ്റ്റുഡന്റ് എഡിറ്റർ ടി. ശ്രേയ, ജെആർസി കൗണ്‍സിലർ പി. ബീനമോൾ, വി.വി. ജിനീഷ് എന്നിവർ പ്രസംഗിച്ചു. ജെആർസി കേഡറ്റുകൾ അടങ്ങിയ എഡിറ്റോറിയൽ ബോർഡാണ് പത്രമൊരുക്കിയത്.