അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന കു​ടും​ബ​ത്തി​നു ത​യ്യ​ൽ മെ​ഷീ​ൻ ന​ൽ​കി
Monday, March 27, 2023 12:24 AM IST
അ​ങ്ങാ​ടി​പ്പു​റം : അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ തി​രൂ​ർ​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ സേ​വ​ന വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ചു വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി, അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന ദ​ന്പ​തി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ത​യ്യ​ൽ മെ​ഷീ​ൻ ന​ൽ​കി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​താ​ലി വ​ല​ന്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൈ​ല​റിം​ഗ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (എ​ഫ്ഐ​ടി​യു ) ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ വ​ട​ക്കാ​ങ്ങ​ര, റെ​ജീ​ന -ശി​ഹാ​ബ് ദ​ന്പ​തി​ക​ൾ​ക്ക് അ​ങ്ങാ​ടി​പ്പു​റ​ത്തെ റെ​ജീ​ന​യു​ടെ വീ​ട്ടി​ൽ വ​ച്ച് ത​യ്യ​ൽ മെ​ഷീ​ൻ കൈ​മാ​റി. ത​ണ​ൽ സേ​വ​ന വേ​ദി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​ദി​ഖ് തി​രൂ​ർ​ക്കാ​ട്, മു​ജീ​ബ് തി​രൂ​ർ​ക്കാ​ട്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ഷി​ക് ചാ​ത്തോ​ലി, ടൈ​ല​റിം​ഗ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ( എ​ഫ്ഐ​ടി​യു) മ​ല​പ്പു​റം ട്ര​ഷ​റ​ർ പി.​ടി അ​ബൂ​ബ​ക്ക​ർ, പാ​ർ​ട്ടി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദ് അ​രി​പ്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.