ആസാം സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ
1280840
Saturday, March 25, 2023 10:36 PM IST
നിലന്പൂർ: ആസാം സ്വദേശിയായ യുവാവിനെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആസാമിലെ വിശ്വനാഥ വില്ലേജിലെ ആഷിഖി (17) നെയാണ് ചാലിയാർ പഞ്ചായത്തിലെ കണ്ണംകുണ്ടിലുള്ള താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ ഇന്നലെ ഉച്ചയോടെ കണ്ടത്. ഏതാനും വർഷമായി ചാലിയാർ പഞ്ചായത്തിലാണ് ആഷിഖും സഹോദരനും താമസിക്കുന്നത്. പിതാവ്: ബഹാവലി. മാതാവ്: അസ് ഹസിൻ. സഹോദരൻ: റോഷിദ്. മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.