സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഒഴിവ്
1280710
Saturday, March 25, 2023 12:35 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിൽ ഒരു വർഷത്തേക്ക് കൗണ്‍സിലർ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യത: കൗണ്‍സിലർ - സോഷ്യൽ വർക്ക്/ സോഷ്യോളജി/ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗണ്‍സലിംഗിൽ ആറു മാസത്തെ പരിചയവും. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ - ബിഎസ്സി എംഎൽടി അല്ലെങ്കിൽ ഡിഎംഎൽടി, കന്പ്യൂട്ടർ പരിജ്ഞാനവും ബ്ലഡ് ബാങ്കിൽ ആറു മാസത്തെ പ്രവൃത്തി പരിചയവും. (ബിഎസ്സി എംഎൽടി യോഗ്യതയുള്ളവർക്ക്). ഒരു വർഷത്തെ പ്രവൃത്തി പരിചയം (ഡിഎംഎൽടി യോഗ്യതയുള്ളവർക്ക്). പാരാമെഡിക്കൽ കൗണ്‍സിൽ രജിസ്ട്രേഷനും വേണം. യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം 31 ന് ഉച്ചയ്ക്ക് രണ്ടിനകം ബ്ലഡ് ബാങ്ക് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഏപ്രിൽ മൂന്നിനു രാവിലെ 9.30 ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്റർവ്യൂ നടക്കും.
കേരള കോണ്‍ഗ്രസ് -ബി
കണ്വൻഷൻ നടത്തി
മലപ്പുറം: കേരളാ കോണ്‍ഗ്രസ് -ബി മലപ്പുറം ജില്ലാ കമ്മിറ്റി കോട്ടപ്പടി ശിക്ഷക് സദൻ ഓഡിറ്റാറിയത്തിൽ കണ്വൻഷൻ നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി പീറ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണിരാജ മുഖ്യപ്രഭാഷണം നടത്തി. ഇല്ല്യാസ് കുണ്ടൂരിന്റെ നേതൃത്വത്തിൽ ഇരുപതോളം പ്രവർത്തകർ പുതിയതായി പാർട്ടിയിൽ ചേർന്നു. ഇവർക്കു ജില്ലാ പ്രസിഡന്റ് മെംബർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. സംസ്ഥാന പ്രവർത്തന ഫണ്ടിന്റെ ഒരു ഗഡു നിയോജക മണ്ഡലം പ്രസിഡന്റുമാർ ജില്ലാ പ്രസിഡന്റിനു കൈമാറി.
മുഹമ്മദ് റാഫി, ശശീന്ദ്രൻ കോട്ടപ്പടി, നാസർ കൊട്ടാരം, ജമാൽ ഹാജി തിരൂർ, സന്തോഷ് താനൂർ, അനൂപ് വർഗീസ്, സി. ജോസഫ്, പി.ടി.എസ് സഹീർ ഏറനാട്, കണ്ണൻ മലപ്പുറം, മനോജ് മഞ്ചേരി, രമേശൻ, ബാബു അന്നാര, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.എം ജോസ് സ്വാഗതവും മുജീബ് റഹ്മാൻ കാരാടൻ നന്ദിയും പറഞ്ഞു.