പെരിന്തൽമണ്ണ: പാതായ്ക്കര കോവിലകംപടി മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെൽ 10 ലക്ഷം രൂപയുടെ റിലീഫ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. 75 പാവപ്പെട്ട കുടുംബങ്ങൾക്ക് റംസാനിന് ആവശ്യമായ ഭക്ഷണവിഭവങ്ങൾ നൽകിക്കൊണ്ടാണ് തുടക്കം കുറിച്ചത്. കമ്മിറ്റിയുടെ കീഴിൽ നിർമിക്കുന്ന പതിനാലാമത്തെ ബൈത്തുറഹ്മയുടെ പ്രവർത്തനം പൂർത്തീകരണ ഘട്ടത്തിലാണ്.
അതോടൊപ്പം പ്രദേശത്തെ പാവപ്പെട്ട മൂന്നോളം വിദ്യാർഥികളുടെ മുഴുവൻ പഠന ചിലവ് വഹിച്ചുകൊണ്ടും രോഗ ചികിത്സാ ധനസഹായം നൽകിയും വിവാഹസഹായങ്ങൾ നൽകിയും വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകിയും വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം തുടങ്ങിയ വലിയ റിലീഫ് പ്രവർത്തനങ്ങളാണ് നൽകി വരാറുള്ളത്. ചടങ്ങിന് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് മേലേതിൽ മുസ്തഫ എന്ന കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു.