ഓറൽ ഹെൽത്ത് ഡേ ആചരിച്ച് കിംസ് അൽശിഫ
1279478
Monday, March 20, 2023 11:38 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കിംസ് അൽശിഫയിൽ ലോക ഓറൽ ഹെൽത്ത് ഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി കിംസ് അൽശിഫ ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ ഡിപ്പാർട്ട്മെന്റും അൽശിഫ കോളജ് ഓഫ് പാരാമെഡിക്കലും സംയുക്തമായി ബോധവത്ക്കരണ എക്സിബിഷൻ സംഘടിപ്പിച്ചു. കിംസ് അൽശിഫ ഹോസ്പിറ്റൽ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.പി.ഉണ്ണീൻ ഉദ്ഘാടനം ചെയ്തു. ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ വിഭാഗം മേധാവിയും മെഡിക്കൽ സൂപ്രണ്ടുമായ ഡോ.യഹിയ ബോധവത്ക്കരണ ക്ലാസെടുത്തു.ബി പ്രൗഡ് ഓഫ് യുവർ മൗത്ത് എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. കിംസ് അൽശിഫ ഹോസ്പിറ്റൽ ബി ബ്ലോക്കിൽ നടന്ന പരിപാടിയിൽ കണ്സൽട്ടന്റ് ഓർത്തോ ഡോണ്ഡിസ്റ്റ്് ഡോ.ഫൗസിയ, ഡോ.അഫ്നിത മുഹമ്മദ് അലി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.സി പ്രിയൻ എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ഡോ.അമീൻ, ഡോ.ഷഫീഖ്, സീനിയർ ഓപ്പറേഷൻസ് മാനേജർ പ്രദീപ് കുമാർ, റിലേഷൻസ് മാനേജർ സി.എച്ച്. മുഹമ്മദ് നാസർ, നഴ്സിംഗ് സുപ്രണ്ടന്റ് ഷേർലി ജെയിംസ് എന്നിവർ പങ്കെടുത്തു. നൂറിലധികം പേർ എക്സിബിഷൻ സ്റ്റാൾ സന്ദർശിച്ചു.