വിദേശ വാഴ്സിറ്റികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം: ഡോ.പി.എ. ഫസൽ ഗഫൂർ
1279181
Sunday, March 19, 2023 11:30 PM IST
പെരിന്തൽമണ്ണ: വിദേശ യൂണിവേഴ്സിറ്റികൾക്ക് നമ്മുടെ രാജ്യത്ത് കാന്പസുകൾ സ്ഥാപിച്ച് അവരുടെ കോഴ്സുകൾ നടത്താൻ അനുമതി കൊടുക്കുന്പോൾ അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള ഒരു സംവിധാനം ഏർപ്പെടുത്തണമെന്നും പ്രവേശനം നമ്മുടെ രാജ്യത്ത് നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആയിരിക്കണമെന്നും ഡോ. ഫസൽ ഗഫൂർ സർക്കാരിനോടവശ്യപ്പെട്ടു.
പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. അബൂബക്കറിനെ യോഗത്തിൽ ആദരിച്ചു.
ജനറൽ സെക്രട്ടറി കുഞ്ഞു മൊയ്തീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഓഫീസ് സലാഹുദ്ദീൻ ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടരിസിടി സക്കീർ ഹുസൈൻ, എ. ജബ്ബാറലി എന്നിവർ പ്രസംഗിച്ചു.