ഷോർട് ഫിലിം പ്രദർശനവും കലാകാരന്മാരെ ആദരിക്കലും
1279177
Sunday, March 19, 2023 11:29 PM IST
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെൽട്ടറിന്റെ ആഭിമുഖ്യത്തിൽ ‘ബാൻസുരി’ എന്ന ഹ്രസ്വ സിനിമയുടെ പ്രദർശനവും ആസ്വാദനവും നടത്തി. പെരിന്തൽമണ്ണയിലെ പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോ. വേണുഗോപാലും സുശീലയും ചേർന്ന് നിർമിച്ച ന്ധബാൻസുരിന്ധ എന്ന ഷോർട്ട് ഫിലിമാണ് പെരിന്തൽമണ്ണ അധ്യാപക സഹകരണസംഘം ഹാളിൽ പ്രദർശിപ്പിച്ചത്.
ഫിലിം പ്രദർശനത്തെ തുടർന്ന് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ച സുരേഷ് ഇരിങ്ങല്ലൂർ ഉൾപ്പെടെ, സിനിമയിൽ അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ചവരുമായ കലാകാര·ാരെ ഷെൽട്ടർ ആദരിച്ചു. വി. ശശികുമാർ അധ്യക്ഷത വഹിച്ചു. എം.കെ. ശ്രീധരൻ, കെ.പി. രമണൻ, പി.എം. സാവിത്രി, പി.വി. സേതുമാധവൻ, സി. ഉസ്മാൻ, വി.കെ. ശശിധരൻ, കെ. സുധാകുമാരി, രവീന്ദ്രൻ, മഞ്ജുഷ, അശോക് കുമാർ പെരുവ, കെ.കെ. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.