റോഡ് ഉദ്ഘാടനം ചെയ്തു
1279176
Sunday, March 19, 2023 11:29 PM IST
മഞ്ചേരി: നഗരസഭയുടെ വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തി പണി പൂർത്തിയാക്കിയ കുഴലം പറന്പ് -പൂവ്വത്തിങ്ങൽ റോഡിന്റെ ഉദ്ഘാടനം വാർഡ് കൗണ്‍സിലർ ചിറക്കൽ രാജൻ നിർവഹിച്ചു. പരിപാടിയിൽ ഇഖ്ബാൽ, മജീദ്, വാപ്പു, നാണി, റഷീദ് ഫൈസി, റസാഖ്,അലി എന്നിവർ സംബന്ധിച്ചു.
ഇലക്ട്രിക് വീൽചെയർ കൈമാറി
വടക്കാങ്ങര: ഭിന്നശേഷിക്കാർക്കായുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക് വീൽചെയർ വിതരണം ഉദ്ഘാടനം ചെയ്തു. വടക്കാങ്ങര ഏഴാം വാർഡിൽ അറക്കൽ അബൂബക്കറിന്റെ മകൻ ജംഷീറിന് കൈമാറി ജില്ലാ പഞ്ചായത്ത് മെന്പർ ടി.പി. ഹാരിസ് നിർവഹിച്ചു. മക്കരപ്പറന്പ് ഗ്രാമപഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ് റാബിയ അറക്കൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. മുഹമ്മദലി ഹാജി, ജനറൽ സെക്രട്ടറി ബഷീർ ഹുസൈൻ തങ്ങൾ, എം. സാജിദ്, അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ, മുൻ പഞ്ചായത്ത് മെന്പർ ടി.കെ. അഷ്റഫ്, കെ.പി. അബ്ദുല്ലക്കോയ തങ്ങൾ, പറന്പത്ത് അനീഷ് മാസ്റ്റർ, അഹമ്മദ് കുട്ടി എറുന്പത്ത്, ഡോ.അസ്ഹർ കരുവാട്ടിൽ, പി.സെയ്തലവി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.