ലൈബ്രറി ശാക്തീകരണത്തിനു തുടക്കമായി
1266145
Wednesday, February 8, 2023 11:48 PM IST
രാമപുരം: സാമൂഹ്യ മാധ്യമങ്ങൾക്കിടയിലെ ജീവിതങ്ങൾക്കിടയിൽ കുട്ടികളുടെ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാമപുരം എഎച്ച്എൽപി സ്കൂളിന്റെ ശതവർഷ ആഘോഷദിന ഓർമക്കായി നടപ്പാക്കിയ ’വായിക്കാം വളരാം’ ലൈബ്രറി ശാക്തീകരണ പദ്ധതി തുടങ്ങി. പൂർവവിദ്യാർഥികളുടെയും കുട്ടികളുടെ ജൻമദിന ഉപഹാരവുമായിട്ടാണ് പുസ്തകം ശേഖരിക്കുന്നത്.
സാഹിത്യകാരിയും വെള്ളില ജിഎൽപി സ്കൂളിലെ അധ്യാപികയുമായ നൂറ വരിക്കോടൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബഷീർ പിലാപറന്പിൽ അധ്യക്ഷനായിരുന്നു. എച്ച്എം കെ.സലാഹുദീൻ, എം.വേണുഗോപാലൻ, ഷമീർ രാമപുരം, സി.എച്ച്. ഫഹദ്, തയ്യിൽ ഉമ്മർ, പി. നൗഷാദ് എന്നിവർ പങ്കെടുത്തു.