ബ​ജ​റ്റ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ അ​വ​ഗ​ണി​ച്ചു: കെ​ജി​ഒ​യു
Saturday, February 4, 2023 11:45 PM IST
മ​ല​പ്പു​റം: സ​മ​സ്ത മേ​ഖ​ല​ക​ളി​ലും നി​കു​തി ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന കേ​ര​ള ബ​ജ​റ്റ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ പാ​ടെ അ​വ​ഗ​ണി​ച്ച​താ​യി കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ (കെ​ജി​ഒ​യു) ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
നി​ല​വി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​ഞ്ചു ഗ​ഡു ക്ഷാ​മ ബ​ത്ത കു​ടി​ശി​ക​യു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​പ്പോ​ഴ​ത്തെ കേ​ര​ള ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​മാ​ണ്.
ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ബാ​ബു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി പ്ര​ശാ​ന്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​ബ്രി​ജേ​ഷ്, പി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​നേ​ഷ്, കെ. ​ദേ​വ​കി, സു​ധീ​ർ, പി. ​മ​ധു, അ​ബ്ദു​ൾ​ഷു​ക്കൂ​ർ, എ​സ്.​എ​സ് സി​ന്ധു, ജി​ല്ലാ ട്ര​ഷ​റ​ർ എ.​കെ അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.