കരുവാരക്കുണ്ടിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി സജ്ജമായി
1264964
Saturday, February 4, 2023 11:44 PM IST
കരുവാരകുണ്ട്: കാളികാവ് ബ്ലോക്ക് പരിധിയിലെ കർഷകർക്കായി കേന്ദ്ര സർക്കാർ അനുവദിച്ച മെരിസ്റ്റിക്ക മലബാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ ഓഫീസ് കരുവാരക്കുണ്ടിൽ പ്രവർത്തനം തുടങ്ങി. എ.പി.അനിൽകുമാർ എംഎൽഎ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കരുവാരക്കുണ്ട് അങ്ങാടിക്ക് സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്.കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധനവ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് മെരിസ്റ്റിക്ക മലബാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി.
പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന വിളകൾക്ക് ദേശീയതലത്തിൽ വിപണി കണ്ടെത്താനും കർഷകർക്ക് ന്യായവില ലഭ്യമാകുന്നതിനൊപ്പം ഉപഭോക്താക്കൾക്കും നേട്ടമുണ്ടാക്കാൻ ഇതുവഴി സാധിക്കും. കർഷകരെ കർഷകരാൽ നിയന്ത്രിക്കപ്പെടുന്ന പദ്ധതിയാണിത്. ചടങ്ങിൽ കർഷക ഹെൽപ്പ് ഡെസ്ക്ക് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പൊന്നമ്മ ഉദ്ഘാടനം ചെയ്തു. മെരിസ്റ്റിക്ക മലബാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ചെയർമാൻ മാത്യു സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കാളികാവ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗീത ആർ ചന്ദ്രൻ, കൃഷി ഓഫീസർ ഷാബാസ് ബീഗം, ഡയറക്ടർ അനിൽ പ്രസാദ്, ഹരീഷ് മരനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.