മൗലാന കോളജ് ഓഫ് ഫാർമസി; കാൻസർ ബോധവത്കരണം നടത്തി
1264958
Saturday, February 4, 2023 11:44 PM IST
പെരിന്തൽമണ്ണ: ലോക കാൻസർദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ മൗലാന കോളജ് ഫാർമസി ബോധവത്ക്കരണം സംഘടിപ്പിച്ചു. കാൻസർ എങ്ങനെ പ്രതിരോധിക്കാം എന്ന ലഘുലേഖയുടെ വിതരണോദ്ഘാടനം മൗലാന ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എ സീതി നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മൗലാന ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാംദാസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.പി നസീഫ്, ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. സി. മുഹാസ് എന്നിവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം കേന്ദ്രീകരിച്ച് ഫാംഡി വിദ്യാർഥികൾ കാൻസർ ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു.