ഐഎൻടിയുസി നേതാവ് കല്ലായി മുഹമ്മദലിയെ അനുസ്മരിച്ചു
1264397
Friday, February 3, 2023 12:13 AM IST
നിലന്പൂർ: ഐഎൻടിയുസി നേതാവ് കല്ലായി കുഞ്ഞാന്റെ രണ്ടാമത് അനുസ്മരണ സമ്മേളനം നിലന്പൂർ കോണ്ഗ്രസ് ഓഫീസിൽ വെച്ച് നടന്നു. ഐഎൻടിയുസി. നിലന്പൂർ മണ്ഡലം കമ്മറ്റി നടത്തിയ അനുസ്മരണം ഐഎൻടിയുസി ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് വി.എ. കരീം ഉദ്ഘാടനം ചെയ്തു. പി.പി.നജീബ് അധ്യക്ഷത വഹിച്ചു. റഹിം ചോലയിൽ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ഉപാധ്യക്ഷനും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സുബൈർ പാച്ചീരി പങ്കെടുത്തു. പരിപാടിയിൽ ടി.എം.എസ്.ആഷിഫ്, ബാവ അഷ്റഫ്, എ.ഗോപിനാഥ്, അഡ്വ. ഷെറി ജോർജ്, പാലോളി മെഹബൂബ്, കല്ലായി ബാബു, റാഫി നിലന്പൂർ, ഭാസ്കരൻ മയ്യന്താണി എന്നിവർ സംസാരിച്ചു. ഒരു കാലത്ത് കിഴക്കൻ ഏറനാടിന്റെ മലയോര മേഖലയിൽ ആര്യാടൻ മുഹമ്മദിനോടൊപ്പം ഐഎൻടിയുസി പ്രസ്ഥാനത്തെ കെട്ടിപ്പടുത്തതിൽ മുഖ്യപങ്ക് വഹിച്ച കരുത്തനായ നേതാവായിരുന്നു കല്ലായി മുഹമ്മദാലി.