വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു
1264394
Friday, February 3, 2023 12:11 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുലാമന്തോൾ യൂണിറ്റ് വാർഷിക സമ്മേളനം പാലൂർ കെ.വി.രാമൻ സ്മാരക ഗ്രന്ഥശാല ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെച്ച് പുതിയ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.വി.സത്യനാരായണൻ (പ്രസിഡന്റ്), കെ.ഹസ്സൻ (സെക്രട്ടറി), സി.മുരളീധരൻ (ട്രഷറർ) പുലാമന്തോൾ അങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയണമെന്ന് യോഗം പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.
കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി.അലി അസ്ഗർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വയോജനങ്ങൾ സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാകാര്യങ്ങളെ സംബന്ധിച്ച് അഹമ്മദ് മാസ്റ്റർ (മക്കരപറന്പ്) ക്ലാസ് എടുത്തു. എം.വി.സത്യനാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.അച്യുതാനന്ദൻ നന്ദി പ്രകാശിപ്പിച്ചു.