ട്രഷറികൾക്കു മുന്നിൽ പഞ്ചദിന സത്യഗ്രഹം നടത്തും
1263788
Wednesday, February 1, 2023 12:02 AM IST
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ഇന്നു മുതൽ അഞ്ച് ദിവസം ട്രഷറികൾക്കു മുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കുന്നു. പിടിച്ചു വെച്ച പെൻഷൻ പരിഷ്കരണ കുടിശികയും ഡിഎ കുടിശികയും വിതരണം ചെയ്യുക, കുടിശികയായ ഡിഎ 11 ശതമാനം അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം.
നിരവധി തവണ ഈ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്. സർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരെയാണ് ഈ സമരമെന്ന് ഭാരവാഹികൾ പറഞ്ഞു.
സാക്ഷ്യപത്രം ഹാജരാക്കണം
നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ നിന്ന് വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ് പൂർത്തിയാകാത്ത ഗുണഭോക്താക്കൾ പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജലാക്കേണ്ടതാണ്. ഗസറ്റഡ് ഓഫീസർമാരോ വീല്ലേജ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം 28 ന് മുൻപ് പഞ്ചായത്തോഫീസിലാണ് ഹാജരാക്കേണ്ടത്.
ഇൻഷ്വറൻസ് കാർഡ് വിതരണം
മഞ്ചേരി: കെടിയുസി (ജേക്കബ്) മഞ്ചേരിയിലെ ഓട്ടോ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് കാർഡ് വിതരണം സംസ്ഥാന പ്രസിഡന്റ് എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. ആദ്യപടിയായി അന്പത് ഓട്ടോ തൊഴിലാളികൾക്കാണ് ഇൻഷുറൻസ് കാർഡ് നൽകിയത്. മണ്ഡലം പി.സി. ഷബീർ അധ്യക്ഷത വഹിച്ചു. ജോർജ് പിലാക്കൽ, അക്ബർ, റാഷിദ് ചെറുവണ്ണൂർ, റിയാസ് പാലായി. സുനിൽ ജേക്കബ്, ബിനോയ് പയ്യനാട്, നാസർ പുല്ലാര. റാഫി എളങ്കൂർ. മുനീർ ആലുക്കൽ, സുമീർ ചോലക്കൽ പ്രസംഗിച്ചു.