പ്ര​സ് ക്ല​ബ് മാ​ധ്യ​മ പ​രീ​ശീ​ല​ന പ​ദ്ധ​തി: പ്ര​ഖ്യാ​പ​നം ന​ട​ത്തി
Tuesday, January 31, 2023 12:04 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ലെ മാ​ധ്യ​മ​പ​ഠ​ന കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന മാ​ധ്യ​മ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ നി​ർ​വ​ഹി​ച്ചു.
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന പു​തി​യ ത​ല​മു​റ​ക്ക് മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ന്‍റെ കീ​ഴി​ലു​ള്ള പ​രീ​ശീ​ല​നം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നു അ​വ​ർ പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി.​റ​ഷീ​ദ് ബാ​ബു ഏ​റ്റു​വാ​ങ്ങി. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​മ​ൽ കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ധ്യ​മ​പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ വി.​എം.​സു​ബൈ​ർ പ​ദ്ധ​തി വീ​ശ​ദീ​ക​ര​ണം ന​ട​ത്തി. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി സി.​വി രാ​ജീ​വ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​വി അ​ബ്ദു​ൾ റ​ഊ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.
പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്ര​സ് ക്ല​ബി​ലെ മീ​ഡി​യ സ്റ്റ​ഡി സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.​ഫോ​ണ്‍:04832734842, 9605003082