കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു
1263159
Sunday, January 29, 2023 11:24 PM IST
പെരിന്തൽമണ്ണ: ജൂബിലി റോഡിലെ കാദർ മൊല്ല യുപി സ്കൂളിൽ പ്രൈമറി വിദ്യാർഥികൾക്കായി ന്ധ ട്വിങ്ക്ൾ 23 ന്ധ എന്ന പേരിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. കൊല്ലാവസാനം നടക്കുന്ന വാർഷികാഘോഷത്തിൽ കൊച്ചുകുട്ടികൾക്ക് അവസരം കുറവാണെന്ന രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ചാണ് കഴിഞ്ഞ രണ്ടുവർഷമായി കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു വരുന്നത്.
സ്കൂളിലെ കെ.ജി വിദ്യാർഥികൾക്കൊപ്പം അയൽപ്രദേശങ്ങളിലെ ഏഴു അങ്കണവാടികളിൽ നിന്നായി ഇരുനൂറോളം കലാപ്രേമികൾ തങ്ങളടെ സർഗവാസനകൾ അവതരിപ്പിച്ചു.
മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ സി. അസൈനു അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സ്രാജുട്ടി മുഖ്യാതിഥിയായിരുന്നു.
ഹെഡ്മിസ്ട്രസ് പി.ജമീല, മാനേജർ സക്കീർ ഹുസൈൻ, അധ്യാപകരായ ഷഫീന, ജലീൽ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത കുട്ടികൾക്കു സർട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു.