കോണ്ഗ്രസ് കണ്വൻഷൻ നടത്തി
1262897
Sunday, January 29, 2023 12:04 AM IST
നിലന്പൂർ: നിലന്പൂർ മുനിസിപ്പൽ കോണ്ഗ്രസ് പ്രവർത്തക കണ്വൻഷൻ നടത്തി. വരുന്ന ആറുമാസ കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി. രാഹുൽഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കാഷ്മീരിൽ സമാപിക്കുന്ന 30നു ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കാൻ തീരുമാനിച്ചു. അന്നേ ദിവസം മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കൂടി ആയതിനാൽ ഗാന്ധിയുടെ സ്മരണകൾ നിലനിർത്തുന്ന യോഗം സംഘടിപ്പിക്കും. യോഗം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് മുഖ്യപ്രഭാഷണം നടത്തി. നിലന്പൂർ മുനിസിപ്പൽ കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറിജോർജ് അധ്യക്ഷത വഹിച്ചു. വി.എ. കരീം,
എ. ഗോപിനാഥൻ, ബാബുമോഹനക്കുറുപ്പ്, പാലോളി മെഹബൂബ്, വി.എ. ലത്തീഫ്, സി.ടി. ഉമ്മർകോയ, സിക്കന്തർ മൂത്തേടത്ത്, പി.ടി. ചെറിയാൻ, ടി.എം.എസ്. ആസിഫ് തുടങ്ങിയവർ പ്രസംഗിച്ചു.