ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്: രണ്ടു പേർ പിടിയിൽ
1262892
Sunday, January 29, 2023 12:04 AM IST
മഞ്ചേരി: ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ടംഗ സംഘത്തെ മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജി അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ ബർധമാൻ ജില്ലയിലെ മാഡ്പറ ഗ്രാമത്തിലെ ബാബർ അലി ഷൈക് (40), എടരിക്കോട് തടത്തിൽ വീട്ടിൽ കോയ (57) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തു. മലപ്പുറം റോഡിലെ പാണായിയിൽ എക്സൈസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
പ്രവന്റീവ് ഓഫീസർ ആർ.പി സുരേഷ് ബാബു, ഷിബുശങ്കർ, ഉത്തരമേഖലാ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, അഖിൽദാസ്, സി.ടി ഷംനാസ്, പ്രിവന്റീവ് ഓഫീസർ ആർ.പി സുരേഷ്ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് അക്ഷയ്, വിനിൽകുമാർ, സച്ചിൻദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.