ഭക്ഷണം: പെരിന്തൽമണ്ണയിൽ ബോധവത്ക്കരണം നടത്തി
1262890
Sunday, January 29, 2023 12:04 AM IST
പെരിന്തൽമണ്ണ: നഗരസഭാ പരിധിയിലെ ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും നഗരസഭയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. പെരിന്തൽമണ്ണയിലെ പല സ്ഥാപനങ്ങളിലെയും ഭക്ഷണ പദാർഥങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ബോധവത്കരണം നടത്തിയത്. പെരിന്തൽമണ്ണ വാവാസ് മാളിൽ നടന്ന സെമിനാർ നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാൻസി നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി മലപ്പുറം നോഡൽ ഓഫീസർ ബിബി മാത്യു, ഹെൽത്ത്് ഇൻസ്പെക്ടർ ദിലീപ്കുമാർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി ജി. മിത്രൻ, വ്യാപാരി വ്യവസായ സമിതി നേതാവും കൗണ്‍സിലറുമായ കെ. സുബ്രഹ്മണ്യൻ,
ചമയം ബാപ്പു, അബ്ബാസ് ബ്രദേഴ്സ്, നഗരസഭ കൗണ്‍സിലർ നെച്ചിയിൽ മൻസൂർ എന്നിവർ പ്രസംഗിച്ചു.