ജോലിക്കിടെ വീണു പെയിന്റർ മരിച്ചു
1262477
Friday, January 27, 2023 10:32 PM IST
മഞ്ചേരി: വിടിന് പെയിന്റടിച്ചു കൊണ്ടിരിക്കെ കോണിയിൽ നിന്നു വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പാണ്ടിക്കാട് കക്കുളം ഹൈസ്കൂൾ പടിയിലെ കണക്കൻതൊടിക വീരാൻ എന്ന നാണിയുടെ മകൻ മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 23നായിരുന്നു അപകടം.
ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സാഹിറ ബാനു. മകൻ: ഷഹീർഷാൻ. സഹോദരങ്ങൾ: സൈനുദീൻ, ഇല്യാസ്, ഉസമാത്ത്, ബൽക്കീസ്.