കടന്നമണ്ണ സർവീസ് ബാങ്ക് അവാർഡുകൾ സമ്മാനിച്ചു
1262301
Thursday, January 26, 2023 12:16 AM IST
മങ്കട: കടന്നമണ്ണ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാർഥി പ്രതിഭകൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു.
എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കാണ് ബാങ്ക് അവാർഡുകൾ നൽകിയത്.
പെരിന്തൽമണ്ണ അസിസ്റ്റന്റ് രജിസ്ട്രാർ പി.ഷംസുദീൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.അസ്ഗർ അലി, ബാങ്ക് വൈസ് പ്രസിഡന്റ് പി.അബ്ദുസമദ്, ഓഡിറ്റർ സി.അഷ്റഫ്, ടി.നാരായണൻ, യു.കെ.ഹംസ, സൈഫുള്ള കറുമുക്കിൽ, ഷഫീഖ് കുന്നത്തൊടി എന്നിവർ പ്രസംഗിച്ചു.