"സ്റ്റുഡന്റ്സ് ഇന്ത്യ’ തീർത്ത് മഅദിൻ അക്കാഡമി
1262300
Thursday, January 26, 2023 12:16 AM IST
മലപ്പുറം: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നയമനോഹര "ഇന്ത്യ’ തീർത്ത്, ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു മലപ്പുറം മഅദിൻ അക്കാഡമി. 60 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമൊരുക്കിയ സ്റ്റുഡന്റ്സ് ഇന്ത്യയിൽ രണ്ടായിരത്തിലധികം വിദ്യാർഥികൾ അണിചേർന്നു. വിവിധ ഹാൻഡ് ഡിസ്പ്ലേകൾ ഗ്രാന്റ് അസംബ്ലിക്ക് മാറ്റുകൂട്ടി. "എന്നുമെന്റെ ഇന്ത്യ’ എന്ന പ്രമേയത്തിലൊരുക്കിയ ഗാനശിൽപ്പം ഇന്ത്യയിലെ സാഹോദര്യ സ്നേഹം വരച്ചു കാട്ടുന്ന ഈരടികളായി മാറി. മഅദിൻ ഖുറാൻ കോളജ് അധ്യാപകൻ ഹബീബ് സഅദി മൂന്നിയൂർ രചന നിർവഹിച്ച് ഈണം നൽകിയ ഗാനശിൽപ്പത്തിന് മഅദിൻ ഹിഫ്ള് വിദ്യാർഥികളായ അസദ് പൂക്കോട്ടൂരും സംഘവും നേതൃത്വം നൽകി. കഴിഞ്ഞ ഓഗസ്റ്റ് 15 ന് വിദ്യാർഥികളെ അണിനിരത്തി മഅദിൻ അക്കാഡമി ഒരുക്കിയ "ഐലൗവ് ഇന്ത്യ’ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.