പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയ തിരുനാൾ നാളെ
1262294
Thursday, January 26, 2023 12:16 AM IST
അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷത്തിന് നാളെ തുടക്കം.
രാവിലെ ആറിനു ആരാധനയും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടാകും. വൈകിട്ട് അഞ്ചിനു എപ്പിസ്കോപ്പൽ വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാനയും 6.15ന് സെമിത്തേരി സന്ദർശനവും ഒപ്പീസും. 6.30ന് ഹൈസ്കൂൾ അങ്കണത്തിൽ കലാസന്ധ്യ. 28ന് രാവിലെ ആറിനു ആരാധനയും വിശുദ്ധ കുർബാനയും. പത്തിനു വയോജന കൂട്ടായ്മയും വിശുദ്ധ കുർബാനയും ഉണ്ടാകും. വൈകിട്ട് മൂന്നിനു തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വയ്ക്കും. അഞ്ചിനു ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ.സാജു തേക്കാനത്ത് വചനസന്ദേശം നൽകും. 6.30ന് വാദ്യമേളങ്ങളുടെ അകന്പടിയോടെ കിഴക്കേമുക്ക് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. രാത്രി 8.15ന് വാദ്യമേളവും ആകാശവിസ്മയവും. 29ന് രാവിലെ ആറിനു ആരാധനയും തുടർന്നു വിശുദ്ധ കുർബാനയും. ഫാ.ജെറിൻ കുര്യാളാനി കാർമികത്വം വഹിക്കും. രാവിലെ പത്തിനു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ.ജോബിൻ പുതുപ്പറന്പിൽ മുഖ്യകാർമികത്വം വഹിക്കും. 11.30ന് പരിയാപുരം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 12.15ന് സമാപന ആശിർവാദവും തുടർന്ന് വാദ്യഘോഷവും സ്നേഹവിരുന്നും ഉണ്ടാകും.