കനി ഗ്രാമോത്സവ് ആരംഭിച്ചു
1261284
Monday, January 23, 2023 12:46 AM IST
മലപ്പുറം : കലാകാരൻമാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനിയുടെ നേതൃത്വത്തിൽ ഗ്രാമോത്സവ് 2023 കലോത്സവം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ നൂറോളം കലാകാരൻമാരെ വിവിധ ടീമുകളായി തരം തിരിച്ചാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി പി. വിപിൻചന്ദ്ര ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം ടീം അംഗങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചു.
വിവിധ രാജ്യങ്ങളിലുള്ള കനി മെംബർമാരായ കലാകാരൻമാരുടെ സ്വന്തം ഗ്രാമത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ഓർമകൾ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുക എന്നതാണ് കനി ഗ്രാമോത്സവം.
കമറുദീൻ കലാഭവൻ അധ്യക്ഷത വഹിച്ചു. കനി പ്രസിഡന്റ് നൗഷാദ് മാന്പ്ര, ഡിടിപിസി കോട്ടക്കുന്ന് കെയർടേക്കർ അൻവർ അയമോൻ, കനി അഡ്മിൻമാരായ ഷംസാദ് ബീഗം പാലക്കാട്, അബ്ദുൾകരീം അബുദാബി, ബീന ഷംസുദീൻ, ഫൈസൽ ബാബു തറയിൽ, ജാസ്മിൻ ഇറ്റലി, വി.ടി ജലീൽ മലപ്പുറം എന്നിവർ പ്രസംഗിച്ചു.