സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ്: നോ​ബി​ൾ സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​ർ
Sunday, January 22, 2023 12:36 AM IST
മ​ല​പ്പു​റം: സ​ഹോ​ദ​യ പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ലാ ദ്വി​ദി​ന കി​ഡ്സ് ഫെ​സ്റ്റ് "പാ​പ്പി​ലി​യോ​ണ്‍​സ്’ സ​മാ​പി​ച്ചു. ഊ​ര​കം സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ദ്വി​ദി​ന പ​രി​പാ​ടി​ക​ൾ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ഫാ.​സി.​പി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ആ​യി​രം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. 57 വ്യ​ക്തി​ഗ​ത​യി​ന​ങ്ങ​ളും ആ​റു ഗ്രൂ​പ്പി​ന മ​ത്സ​ര​യി​ന​ങ്ങ​ളും ന​ട​ന്നു. സ​മാ​പ​ന ച​ട​ങ്ങ് മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് സി.​സി അ​നീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ബി​എ​സ്ഇ മ​ല​പ്പു​റം സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ നൗ​ഫ​ൽ പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.സെ​ന്‍റ് അ​ൽ​ഫോ​ൻ​സ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ കൊ​ച്ചീ​ലാ​ത്ത് ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ന്‍റ് അ​ൽ​ഫോ​ൻ​സ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്പു​ക​ണ്ട​ത്തി​ൽ, ഫാ. ​ഹി​റ്റോ തോ​മ​സ്, ജോ​ളി അ​ഗ​സ്റ്റി​ൻ,മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​സി.​പി തോ​മ​സ്, അ​മീ​ന ജ​ഹാ​ൻ, വി.​എം മ​നോ​ജ്, എ​ൻ.​ജി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ന​രേ​ന്ദ്ര​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.മ​ത്സ​ര​ത്തി​ൽ നോ​ബി​ൾ പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. സ്ട്രൈ​റ്റ്പാ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾഫ​സ്റ്റ് റ​ണ്ണ​റ​പ്പും സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ബ്ലി​ക് സ്കൂ​ൾ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി.കാ​റ്റ​ഗ​റി ഒ​ന്ന് വി​ഭാ​ഗ​ത്തി​ൽ 120 പോ​യി​ന്‍റു​ക​ളു​മാ​യി നോ​ബി​ൾ പ​ബ്ലി​ക് സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. 118 പോ​യി​ന്‍റു​മാ​യി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ബ്ലി​ക് സ്കൂ​ൾ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും 114 പോ​യി​ന്‍റു​മാ​യി സ്ട്രൈ​റ്റ്പാ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി.കാ​റ്റ​ഗ​റി ര​ണ്ട് വി​ഭാ​ഗ​ത്തി​ൽ നോ​ബി​ൾ പ​ബ്ലി​ക് സ്കൂ​ൾ (140)ചാ​ന്പ്യ​ൻ​മാ​രാ​യി. സ്ട്രൈ​റ്റ്പാ​ത്ത് (135) ഫ​സ്റ്റ് റ​ണ്ണ​റ​പ്പും സെ​ന്‍റ് അ​ൽ​ഫോ​ൻ​സ (123) സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി. കാ​റ്റ​ഗ​റി മൂ​ന്നി​ൽ സ്ട്രൈ​റ്റ്പാ​ത്ത് സ്കൂ​ൾ (165) ചാ​ന്പ്യ​ൻ​മാ​രാ​യി. ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എ​ഐ സ്കൂ​ളും (143) സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി നോ​ബി​ൾ പ​ബ്ലി​ക് സ്കൂ​ളും (142) വി​ജ​യി​ച്ചു.കാ​റ്റ​ഗ​റി നാ​ലി​ൽ അ​ൽ​അ​മീ​ൻ (160) ചാ​ന്പ്യ​ൻ​മാ​രാ​യി. ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി സ്ട്രൈ​റ്റ്പാ​ത്ത് സ്കൂ​ളും (158) സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി നോ​ബി​ൾ പ​ബ്ലി​ക് സ്കൂ​ളും (153) വി​ജ​യി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സി​നി​മ സീ​രി​യ​ൽ ന​ട​ൻ ഡൊ​മി​നി​ക് ചി​റ്റേ​ട്ട് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.