പകൽവീട് പദ്ധതി ഉദ്ഘാടനം ചെയ്തു
1247034
Friday, December 9, 2022 12:11 AM IST
പെരിന്തൽമണ്ണ: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയുടെ സൈമണ്‍ ബ്രിട്ടോ സ്മാരക സാന്ത്വനം കേന്ദ്രത്തിൽ പകൽവീട് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം വി.രമേശൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നോഡൽ ഓഫിസർ മർവ കുഞ്ഞാൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ്ചെയർമാൻ എ.നസീറ ടീച്ചർ സ്വാഗതവും നഗരസഭസെക്രട്ടറി ജി.മിത്രൻ നന്ദിയും പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ·ാരായ കെ.ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഹനീഫ, അന്പിളി മനോജ്, ഷാൻസി നന്ദകുമാർ എന്നിവരും പങ്കെടുത്തു.
മാനസികവും സാമൂഹികവുമായ പരിമിതികളെ ഗ്രൂപ്പ് ചർച്ചകൾ, അനുഭവങ്ങൾ പങ്കുവെക്കൽ, കളികൾ, റോൾ പ്ലെകൾ, സ്വയംതൊഴിൽ പരിശീലനങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ, പൂന്തോട്ട നിർമാണം തുടങ്ങിയ വിവിധ പരിപാടികൾ പകൽ വീടിൽ നടക്കും. ഇത്തരത്തിൽ സേവനം തേടുന്ന ഓരോരുത്തർക്കും ഗുണപരമായ മാറ്റങ്ങൾ ഉണ്ടായി അവരുടെ ചുമതലകൾ നിർവഹിക്കും വിധം സ്ഥിരതയുള്ളവരായി മാറുന്നതിന് സഹായകമാകും.