ഫുട്ബാൾ ടൂർണമെന്റ് സീസണ് ടിക്കറ്റ് വിൽപ്പന
1247033
Friday, December 9, 2022 12:11 AM IST
പെരിന്തൽമണ്ണ: ഡിസംന്പർ 19നു പട്ടിക്കാട് ഗവ.ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന 50-ാമത് കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസണ് ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പെരിന്തൽമണ്ണ സബ്ബ് കളക്ടർ ശ്രീധന്യ സുരേഷ് ഡോ.നിലാർ മുഹമ്മദിന് ടിക്കറ്റ് നൽകി വിതരണോൽഘാടനം നിർവഹിച്ചു.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി.ഷാജി അധ്യക്ഷത വഹിച്ചു. പച്ചീരി ഫാറൂഖ് സ്വാഗതം പറഞ്ഞു. വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.മുസ്തഫ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉണ്ണികൃഷ്ണൻ, മുണ്ടുമ്മൽ ഹനീഫ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പട്ടിക്കാട്, സി.വി.സദാശിവൻ, അബൂബക്കർ ഹാജി, മണ്ണിൽ ഹസൻ, ചട്ടിപ്പാറ മുഹമ്മദലി, സി.എച്ച്.മുസ്തഫ, പച്ചീരി നാസർ എന്നിവർ പങ്കെടുത്തു.