ഫെസ്റ്റിവ 2കെ-22 മെഗാ ബംബർ നറുക്കെടുപ്പും പ്രതീക്ഷ കുടുംബ സുരക്ഷ ഫണ്ട് വിതരണവും
1247031
Friday, December 9, 2022 12:11 AM IST
എടക്കര: ഫെസ്റ്റിവ 2കെ22 എന്ന പേരിൽ എടക്കരയിൽ നടത്തിവന്ന വ്യാപാരോത്സവത്തിന്റെ മെഗാ ബംബർ നറുക്കെടുപ്പും മരണാനന്തര സഹായ വിതരണവും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിങ് പ്രസിഡന്റും ജില്ല പ്രസിഡന്റുമായ പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി എം.കുഞ്ഞി മുഹമ്മദ് സഹായധനം വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, പി. മോഹനൻ, വിനോദ് പി. മേനോൻ, നാസർ ടെക്നോ, അബ്ദുൽ ഹക്കീം ചങ്കരത്ത്, കെ.സഫറുള്ള, ടി.ടി. നാസർ, ഇ.കെ.അഷ്റഫ്, അനിൽ ലൈലാക്ക്, നൗഫൽ റൊസൈസ്, പി. മധു എന്നിവർ സംസാരിച്ചു. മെഗാ ബംബർ നറുക്കെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പ്രതീക്ഷ കുടുംബ സുരക്ഷ പദ്ധതിയിൽ നിന്നുള്ള മരണാനന്തര സഹായം രണ്ട് വ്യാപാരികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.