ഹോംഗാർഡ് നിയമനം
Friday, December 9, 2022 12:10 AM IST
മലപ്പുറം: ജി​ല്ല​യി​ൽ ഹോം​ഗാ​ർ​ഡ് നി​യ​മ​ന​ത്തി​ന് 35നും 58​നും ഇ​ട​യി​ൽ പ്രാ​യ​മു​ള​ള മ​ല​പ്പു​റം ജി​ല്ല​യി​ലു​ള്ള​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ​നി​ത​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. ക​ര, നാ​വി​ക, വ്യോ​മ​സേ​ന എ​ന്നീ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ, ബി​എ​സ്എ​ഫ്, സി​എ​ർ​പി​എ​ഫ്, എ​ൻ​എ​സ്ജി, എ​ൻ​എ​സ്ബി, അ​സം​റൈ​ഫി​ൾ​സ് എ​ന്നീ അ​ർ​ദ്ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കീ​ഴി​ലെ പൊ​ലീ​സ്, എ​ക്സൈ​സ്, വ​നം, ജ​യി​ൽ വ​കു​പ്പു​ക​ൾ, എ​ന്നി​വ​യി​ൽ നി​ന്ന് വി​ര​മി​ച്ച​വ​ർ​ക്കും കു​റ​ഞ്ഞ​ത് പ​ത്തു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പാ​സാ​യി​രി​ക്ക​ണം (ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ഏ​ഴാം ക്ലാ​സു​കാ​രെ​യും പ​രി​ഗ​ണി​ക്കും).

കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ​യി​ൽ 18 സെ​ക്ക​ന്‍റി​നു​ള്ളി​ൽ 100 മീ​റ്റ​ർ ഓ​ട്ട​വും, 30 മി​നി​റ്റി​നു​ള്ളി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ത്ത​വും പൂ​ർ​ത്തി​യാ​ക്ക​ണം. ഡ്രൈ​വി​ങ്, നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷ ഫോം ​മാ​തൃ​ക അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ മു​ണ്ടു​പ​റ​ന്പി​ലെ ജി​ല്ലാ ഓ​ഫീ​സി​ൽ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 2023 ജ​നു​വ​രി ഏ​ഴി​ന് വൈ​കി​ട്ട് അ​ഞ്ചി​ന​കം ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. ഫോ​ണ്‍: 0483 2734788,