മൂ​ത്തേ​ടം ഹി​ദാ​യ: വാ​ർ​ഷി​ക​വും സ​ന​ദ് ദാ​ന സ​മ്മേ​ള​ന​വും 15ന് ​തു​ട​ങ്ങും
Friday, December 9, 2022 12:09 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ഹി​ദാ​യ ദ​അ്വ കോ​ള​ജി​ന്‍റെ 22-ാം വാ​ർ​ഷി​ക​വും സ​ന​ദ് ദാ​ന സ​മ്മേ​ള​വും 15, 16, 17 തി​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ണ​ർ​വി​ന്‍റെ ഉൗ​ർ​ജം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ​ർ​ത്തു ജാ​ഥ ന​ട​ക്കും. 11ന് ​പ്രാ​സ്ഥാ​നി​ക സ​മ്മേ​ള​നം, 15ന് ​ആ​ത്മീ​യ സ​മ്മേ​ള​നം, 16ന് ​ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും.

കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി അ​ല​വി​ക്കു​ട്ടി ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്യും. 17ന് ​ഹാ​ദി സം​ഗ​മ​വും സ്ഥാ​ന വ​സ്ത്ര വി​ത​ര​ണ​വും ന​ട​ക്കും. വൈ​കി​ട്ട് സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം സ​മ​സ്ത കേ​ര​ള സു​ന്നി ജം​ഇ​യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ ഹ​നീ​ഫ​ൽ ഫൈ​സി തെ​ന്ന​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​സ്ത സെ​ക്ര​ട്ട​റി പൊന്മള അ​ബ്ദു​ൽ​ഖാ​ദി​ർ മു​സ്ലി​യാ​ർ സ​ന​ദ് ദാ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​യ്യി​ദ് ശി​ഹാ​ബു​ദ്ദീ​ൻ അ​ദ്ഹ​ൽ മു​ത്ത​നൂ​ർ, ഡോ. ​ഫാ​റൂ​ഖ് ന​ഈ​മി അ​ൽ​ബു​ഖാ​രി കൊ​ല്ലം പ്ര​സം​ഗി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി.​എ​ച്ച്.​അ​ബ്ദു​ർ​റ​ഹ്മാ​ൻ ദാ​രി​മി, ടി.​എ​സ്.​മു​ഹ​മ്മ​ദ് ശ​രീ​ഫ് സ​അ​ദി, അ​മീ​റ​ലി ബു​ഖാ​രി, ഖാ​സിം ല​ത്വീ​ഫി, അ​ൻ​ശി​ഫ് സ​അ​ദി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.