വിവാദങ്ങൾക്ക് ജനകീയ പ്രതിരോധങ്ങളെ മൂടിവയ്ക്കാനാകില്ല: എംഎൽഎ
1246695
Wednesday, December 7, 2022 11:35 PM IST
അങ്ങാടിപ്പുറം: വിവാദങ്ങളുണ്ടാക്കി ജനകീയ പ്രതിരോധങ്ങളെ ഇല്ലാതാക്കാനും സിൽവർ ലൈൻ സമരം പോലെ കേരളത്തിൽ നടന്ന ജനകീയ പ്രതിരോധങ്ങളെ മൂടിവയ്ക്കുവാനും ഭരണകൂടത്തിനു കഴിയില്ലെന്നു എ.പി അനിൽകുമാർ എംഎൽഎ പറഞ്ഞു. അങ്ങാടിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ പരിപാടിയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.എസ് അനിഷ്, കൃഷ്ണദാസ്, ഷാജഹാൻ വടക്കാങ്ങര, മുരളി പുഴക്കാട്ടിരി, മൊയ്തു, മണ്‍സൂർ പള്ളിപ്പുറം, ആദിൽ കെ.കെ.ബി, സിബി തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി ഉദ്ഘാടനം ചെയ്തു. കെഎസ് യു ജില്ലാ സെക്രട്ടറി ഇ.കെ അൻസിദ്, പ്രകാശൻ, മുസ്തഫ കളത്തിൽ, സൗഫാൻ, ഫാസിൽ, സക്കീർ, അമൽ തുടങ്ങിയവർ പ്രസംഗിച്ചു.
അനുശോചിച്ചു
നിലന്പൂർ: ദീർഘകാലം ജില്ലാ റബർ ഡീലേഴ്സ് അസോസിയേഷന്റെ പ്രസിഡന്റും അസോസിയേഷന് സാന്പത്തിക അടിത്തറ പാകിയ വ്യക്തിയുമായ ബാബു ജേക്കബിന്റെ നിര്യാണത്തിൽ റബർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു.
അസോസിയേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ ഐആർഡിഎഫ് ജനറൽ സെക്രട്ടറി ലിയാഖത്ത് അലിഖാൻ, കെ.വി. ജോഷി, ഷാജി ജോസഫ്, ടി.കെ. സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.