എംഇഎസ് ഫുട്ബോൾ ഇന്നും നാളെയും
1246419
Tuesday, December 6, 2022 11:42 PM IST
പെരിന്തൽമണ്ണ: ഖത്തർ ലോകകപ്പിന്റെ ആവേശത്തിൽ എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി പെരിന്തൽമണ്ണ മെഡിക്കൽ കോളജിന്റെയും യൂത്ത് വിംഗ് മലപ്പുറം ജില്ലയുടെയും സഹകരണത്തോടെ കേരള എം.ഇ.എസ് ഇന്റർ കോളജ് മിനി വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടത്തും. ഇന്നും നാളെയുമായി പെരിന്തൽമണ്ണ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി എം.ഇ.എസ് സംസ്ഥാന അധ്യക്ഷനും പ്രമുഖ ഫുട്ബോൾ ക്വിസ് മാസ്റ്ററുമായ ഡോക്ടർ ഫസൽ ഗഫൂർ വൈകീട്ട് നാലിനു കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. ’സേ നോ ടു ഡ്രഗ്സ്’ എന്ന പേരിൽ വിവിധ കോളജുകൾ തയാറാക്കിയ വേൾഡ് കപ്പ് ടീം ജഴ്സി അണിഞ്ഞ് അണിനിരക്കും.