കുപ്രസിദ്ധ മോഷ്ടാവ് റിമാൻഡിൽ
1246111
Monday, December 5, 2022 11:55 PM IST
മഞ്ചേരി: ഇക്കഴിഞ്ഞ ദിവസം മഞ്ചേരി എസ്ഐ കെ. ബഷീറും സംഘവും അറസ്റ്റ് ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് തഞ്ചാവൂർ മാരിമുത്തു (34) വിനെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്ത് ഉത്തരവായി. കളവു മുതലുമായി വൈകിട്ട് ആറു മണിയോടെ മഞ്ചേരി ടൗണിൽ വച്ചാണ് അറസ്റ്റിലായത്. മെഡിക്കൽ കോളജിന് സമീപമുള്ള സ്കാനിംഗ് കേന്ദ്രത്തിൽ പ്രതി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് സ്ഥലത്ത് അതീവ രഹസ്യമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
സ്നേഹോത്സവം സമാപിച്ചു
പെരിന്തൽമണ്ണ: സമഗ്രശിക്ഷ കേരള പെരിന്തൽമണ്ണ ബിആർസിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം വിപുലമായി ആചരിച്ചു. സൈക്കിൾറാലി, ഘോഷയാത്ര, ചെണ്ടമേളം, കലാപരിപാടികൾ, ഗെയിംസുകൾ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ സാന്ത്വനം ജില്ലാ കോ-ഓർഡിനേറ്റർ കിഴിശേരി സലിം സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഭിന്നശേഷി ദിനാഘോഷം എയുപി സ്കൂൾ ചെറുകരയിലെ ഏഴാംക്ലാസ് വിദ്യാർഥി കെ. അഹമ്മദ് അജ്മൽ ഉദ്ഘാടനം ചെയ്തു.ബിപിസി വി.എൻ. ജയൻ അധ്യക്ഷത വഹിച്ചു.