കൊണ്ടോട്ടിയിൽ ഭിന്നശേഷി വാരാഘോഷത്തിനു തുടക്കമായി
1245880
Monday, December 5, 2022 12:39 AM IST
കൊണ്ടോട്ടി: ഭിന്നശേഷിവാരാഘോഷത്തോടനുബന്ധിച്ച് കൊണ്ടോട്ടി നഗരസഭ ബഡ്സ് സ്കൂളിൽ നടത്തുന്ന ഒരാഴ്ചക്കാലത്തെ വിവിധ പരിപാടികൾക്ക് ഘോഷയാത്രയോടെ തുടക്കമായി. ഡിസംബർ മൂന്നു മുതൽ ഒന്‍പതു വരെ നടക്കുന്ന ആഘോഷപരിപാടികളിൽ നഗരസഭയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബഡ്സ് സ്കൂളിലെ വിദ്യാർഥികളുമായി പൊതുസ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ, വിമാനത്താവളം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുക, വിവിധ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങൾ, മെഡിക്കൽ ക്യാന്പ്, സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.
കൊണ്ടോട്ടിയിൽ നടന്ന വർണാഭമായ ഘോഷയാത്ര നഗരസഭാ ചെയർപേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹ്റാബി ഫ്ളാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് മടാൻ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണ്‍ റംല കൊടവണ്ടി, വികസന സ്ഥിരം സമിതി ചെയർപേഴ്സണ്‍ മിനിമോൾ, കൗണ്‍സിലർമാരായ കെ.പി ഫിറോസ്, സ്വാലിഹ് കുന്നുമ്മൽ, റഹ്മത്തുള്ള, ഫിറോസ്, ഷാഹിദ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ, റിജു, ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക പി. കൗലത്ത്, പിടിഎ പ്രസിഡന്റ് പി.പി അബ്ദുൾ മജീദ്, വൈസ് പ്രസിഡന്റ് ജസീന, ബഡ്സ് സ്കൂൾ അധ്യാപകർ, നഗരസഭ ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ബഡ്സ് സ്കൂൾ വിദ്യാർഥികളുടെ ലഹരി വിരുദ്ധ സന്ദേശവും കുട്ടികളുടെ ബാൻഡ്് മേളയും ഘോഷയാത്ര വർണാഭമാക്കി. നഗരസഭയുടെ നേതൃത്വത്തിൽ മധുര പാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്തു.