മങ്കട സിഎച്ച്സിയിലെ വികസനം വേഗമാക്കും: എംഎൽഎ
1245538
Sunday, December 4, 2022 12:43 AM IST
മങ്കട: മങ്കട സിഎച്ച്സിയിൽ എംഎൽഎ ആസ്തി വികസന ഫണ്ട്, ബജറ്റ് ഫണ്ട് എന്നിവ ഉപയോഗിച്ചു നടപ്പാക്കികൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ വേഗമാക്കുമെന്നു മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. സിഎച്ച്സിയിലെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.
പ്രവൃത്തികൾ വേഗമാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കു നിർദേശം നൽകി. ചടങ്ങിൽ മങ്കട ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾകരീം അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുക, എക്സിക്യൂട്ടീവ് എൻജിനീയർ സുൽഫീക്കർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജുവൈരിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശി മങ്കട, മങ്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മർ, മെഡിക്കൽ ഓഫീസർ ഡോ. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.