ഭിന്നശേഷി ദിനാചരണം നടത്തി
1245535
Sunday, December 4, 2022 12:43 AM IST
എടക്കര: മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളജ് സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. നിലന്പൂർ വടപുറം ബഥാനിയ ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സ്ഥാപനാധികാരി സിസ്റ്റർ അക്ഷയ ഉദ്ഘാടനം ചെയ്തു. സൈക്കോളജി വിഭാഗം മേധാവി ഡോ. വിൻസെന്റ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രഫസർമാരായ കെ. നീതു, എം. നീതു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പരിശീലനവും കലാപരിപാടികളും അരങ്ങേറി.എടക്കര: കരുനെച്ചി ന്യൂലീഫ് സ്പെഷൽ സ്കൂളിൽ ഭിന്നശേഷി ദിനാചരണ സന്ദേശ റാലിയും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, സ്കൂൾ എംഡി ശിഹാബ് എടക്കര, ഹബീബ് റഹ്മാൻ, റഫീഖ്, മൻസൂർ, ജിംഷാദ്, ജസിം, പൗരസമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.