കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1242999
Friday, November 25, 2022 12:06 AM IST
നിലന്പൂർ: വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 350 ഗ്രാം കഞ്ചാവുമായി യുവാവിനെ നിലന്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്നു അറസ്റ്റ് ചെയ്തു. വടപുറം പാലപറന്പ് സ്വദേശി മേലേതൊടിക ഷാജി (ശ്രീജി-46) യെയാണ് പാലപറന്പിലുള്ള വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്.
നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
അനധികൃത മദ്യവിൽപ്പന നടത്തിയതിനു ഇയാൾക്കെതിരെ എക്സൈസ് കേസും നിലവിലുണ്ട്. നിലന്പൂർ. എസ്ഐ വി. വിജയരാജൻ, സിപിഒമാരായ പ്രിൻസ്, ആതിര, ഡാൻസാഫ് അംഗങ്ങളായ എസ്ഐ എം. അസൈനാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി വനം കോടതി മുന്പാകെ ഹാജരാക്കി.