സഹോദയ ഷട്ടിൽ ബാഡ്മിന്റണ്‍ ഓറ ഗ്ലോബൽ സ്കൂൾ ചാന്പ്യൻമാർ
1242996
Friday, November 25, 2022 12:06 AM IST
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റണ്‍ ടൂർണമെന്റ് സമാപിച്ചു. അഞ്ചു വിഭാഗങ്ങളിലായി ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പ്രത്യേകം വ്യക്തിഗത മത്സരങ്ങളും ഗ്രൂപ്പിന മത്സരങ്ങളും സംഘടിപ്പിച്ചു. ജില്ലയിലെ 24 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നു 400 ൽ പരം വിദ്യാർഥികൾ ടൂർണമെന്റിൽ പങ്കെടുത്തു. പെരിന്തൽമണ്ണ ഓറ ഗ്ലോബൽ സ്കൂൾ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. മഞ്ചേരി ബെഞ്ച്മാർക്സ് സ്കൂളും പെരിന്തൽമണ്ണ സിൽവർ മൗണ്ട് സ്കൂളും രണ്ടാം സ്ഥാനത്തും തിരൂർ ബെഞ്ച്മാർക്ക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിൽ സേക്രഡ് ഹാർട്ട് കോട്ടക്കൽ, ഇർഷാദ് സ്കൂൾ പന്താവൂർ, ഗ്രേസ് വണ്ടൂർ, ശ്രീവള്ളുവനാട് വിദ്യാഭവൻ പെരിന്തൽമണ്ണ എന്നിവരും ജേതാക്കളായി സഹോദയ മുഖ്യകാര്യദർശി എം. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ്് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ ഓറ ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പസൽ ഡോ. ഖുർഷിദ് ആലം സലാർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സഹോദയ ഭാരവാഹികളായ പി. ഹരിദാസ്, എം. ജൗഹർ എന്നിവർ പ്രസംഗിച്ചു, കായികാധ്യാപകൻ സി.ടി ഷമീർ, സ്വരൂപ്, ഡാലിയ, നിഷ, മാലിനി, നിജി, അബ്ദുളള, ബിനീഷ് എന്നിവർ നേതൃത്വം നൽകി.