നിലന്പൂരിൽ വയോജന സൗഹൃദ പദ്ധതി തുടങ്ങി
1242992
Friday, November 25, 2022 12:06 AM IST
നിലന്പൂർ: വയോജനങ്ങളുടെ ക്ഷേമത്തിനു സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വയോജന സൗഹൃദ പദ്ധതിക്ക് തുടക്കമായി. വയോജന സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി നിലന്പൂർ മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വയോജന സൗഹൃദ യോഗം നിലന്പൂർ കോവിലകത്തുമുറിയിൽ ചേർന്നു.
മുനിസിപ്പൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ അരുണ്‍കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗണ്‍സിലർ എം.കെ. വിജയനാരായണൻ അധ്യക്ഷത വഹിച്ചു. വയോജന സൗഹൃദ മുനിസിപ്പിൽ കർമസമിതി അംഗം മുഹമ്മദ്കുട്ടി, ഡിവിഷൻ കോ-ഓർഡിനേറ്റർ ടി.വി. മധുസൂദനൻ, കെ.പി.രാമചന്ദ്രൻ, വാസുദേവൻ, ഗർവാസിസ്, എ.ഡി.എസ്. സിനി, ആശ വർക്കർ പ്രീതി എന്നിവർ പ്രസംഗിച്ചു.