നെല്ലിക്കുത്തിൽ കാട്ടാനക്കൂട്ടം നാശം വിതച്ചു
1242501
Wednesday, November 23, 2022 12:09 AM IST
എടക്കര: മൂത്തേടം നെല്ലിക്കുത്തിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വിളകൾ നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി നെല്ലിക്കുത്ത് വനത്തിൽ നിന്നാണ് കാട്ടാനകൾ പുഴ കടന്ന് ജനവാസകേന്ദ്രത്തിലെത്തിയത്. മുണ്ടന്പ്ര ഷാനിബയുടെ തോട്ടത്തിലെ 15 റബർ, തെങ്ങ്, തേക്ക് എന്നിവ നശിപ്പിച്ച ആനക്കൂട്ടം മുണ്ടോടൻ സഫിയയുടെ വീട്ടുമുറ്റത്തെ തെങ്ങും മറിച്ചിട്ടാണ് മടങ്ങിയത്.