മേളയ്ക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം വേദികളുടെ നിർമാണം തുടങ്ങി
1242492
Wednesday, November 23, 2022 12:08 AM IST
മലപ്പുറം: തിരൂരിൽ നടക്കുന്ന 33-മത് മലപ്പുറം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തലിന്റെ കാൽനാട്ടൽ കർമ്മം കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിച്ചു. തിരൂർ ബോയ്സ് സ്കൂൾ ഉൾപ്പടെ 16 വേദികളിലായായി നടക്കുന്ന കലോത്സവം നവംബർ 28ന് വൈകീട്ട് നാലിന് കായിക-ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
നവംബർ 27ന് രാവിലെ 11 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. വേദികളുടെ നിർമാണോദ്ഘാടന പരിപാടിയിൽ തിരൂർ നഗരസഭ ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട്, വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർ രമേഷ് കുമാർ, ഡിവൈഎസ്പി വി.വി. ബെന്നി, തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു, കൗണ്‍സിലർമാരായ വി. നന്ദൻ, കെ. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.