മി​നി ലോ​ക​ക​പ്പ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, November 22, 2022 12:16 AM IST
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മി​നി വേ​ൾ​ഡ് ക​പ്പ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ ടീ​മു​ക​ളു​ടെ ജ​ഴ്സി​യ​ണി​ഞ്ഞ് ആ​വേ​ശ​പോ​രാ​ട്ടം ന​ട​ത്തി.

ഒ​രു ടീ​മി​ൽ ര​ണ്ടു പേ​രു​ൾ​പ്പെ​ടു​ന്ന രീ​തി​യി​ൽ നാ​ലു മി​നി​റ്റ് നീ​ണ്ടു​നി​ൽ​ക്കു​ന്ന നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. മു​പ്പ​ത്തി​ര​ണ്ടു ടീ​മു​ക​ളി​ൽ നി​ന്നു വി​ജ​യി​ച്ച ടീം ​ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ ടീ​മി​നോ​ട് മാ​റ്റു​ര​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ആ​ട്ടീ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ധാ​നാ​ധ്യാ​പി​ക സോ​ണി ഏബ്രഹാം, ഉ​വൈ​സ് പൂ​ക്കോ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​സി വി​നോ​ജ്, സ​ജേ​ഷ് ആ​ന​പ്പാ​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി, പ്രേം​ന​വാ​സ്, റ​ഫീ​ക്ക് അ​മീ​ൻ, സ്റ്റീ​ഫ​ൻ ചാ​ണ്ടി, വി.​പി സാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.